അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ല, രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ട്വിറ്റര്‍

ന്യൂഡല്‍ഹി: പരാതി ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ട്വിറ്റര്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ലെന്ന് ട്വിറ്റര്‍ വക്താവ് രാഹുലിന് മറുപടി നല്‍കി. എന്നാല്‍ ട്വിറ്ററിന്റെ നയങ്ങള്‍ ലംഘിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും, തന്നെ പിന്തുടരുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സി ഇ ഒക്ക് പരാതി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുറയ്ക്കാന്‍ ട്വിറ്റര്‍ നീക്കം നടത്തുന്നു എന്ന് രാഹുല്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് രാഹുല്‍ ട്വിറ്റര്‍ സിഇഒയ്ക്ക് കത്ത് നല്‍കിയത്.

Top