freedom 251 smart phone

ന്യൂഡല്‍ഹി: ഫ്രീഡം 251′ സ്മാര്‍ട് ഫോണ്‍ വീണ്ടും വിപണിയിലേക്ക്. ജൂണ്‍ 28 മുതല്‍ ക്യാഷ് ഓണ്‍ ഡെലിവറി അടിസ്ഥാനത്തില്‍ ഫോണിന്റെ വിതരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കളായ റിംഗിംഗ് ബെല്‍സ് കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ വെബ്‌സൈറ്റ് മുഖേന മുന്‍പേ ബുക്ക് ചെയ്ത 30,000 പേര്‍ക്കാണ് ഫോണ്‍ നല്‍കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട് ഫോണെന്ന അവകാശ വാദവുമായി നോയിഡ ആസ്ഥാനമായുള്ള റിംഗിംഗ് ബെല്‍സ് കമ്പനി ഫ്രീഡം 251 സ്മാര്‍ട് ഫോണിന്റെ ബുക്കിംഗിനു തുടക്കമിട്ടത്.

പേര് സൂചിപ്പിക്കും പോലെ 251 രൂപയായിരുന്നു ഫോണ്‍ വില. ഈ വിലയ്ക്ക് ഫോണ്‍ വില്‍ക്കാനാവില്ലെന്നും തട്ടിപ്പുണ്ടാവുമെന്നും ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ രംഗത്തെത്തിയതോടെ കമ്പനി ബുക്കിംഗ് നിറുത്തിവച്ചു.ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചും നല്‍കി.

ഏഴ് കോടി ആള്‍ക്കാരാണ് ഫോണ്‍ ബുക്ക് ചെയ്തത്. എന്നാല്‍ വെബ്‌സൈറ്റ് തകരാറുകള്‍ മൂലം 30,000 പേര്‍ക്കുമാത്രമേ പണമടക്കാന്‍ കഴിഞ്ഞുള്ളൂ.

നാല് ഇഞ്ച് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് ലോലിപ്പോപ്പ് ഒ.എസ്., ഡ്യുവല്‍ സിം, 3ജി., ഡ്യുവല്‍ ക്യാമറ, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി എന്നീ സവിശേഷതകളോടെയാണ് ഫ്രീഡം 251 എത്തുന്നത്.

Top