കുട്ടികളെ ക്ഷണിച്ച് ദുബായ്; 18ല്‍ താഴെ പ്രായമുള്ളവര്‍ക്ക് യുഎഇ വിസ സൗജന്യമാക്കി

യുഎഇ: ദുബായില്‍ വിനോദ സഞ്ചാരികളുടെ ഒപ്പം വരുന്ന 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യുഎഇ വിസ സൗജന്യമാക്കി.

ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള അവധിക്കാലത്ത് വിസ ഫീസിളവ് നല്‍കാന്‍ യുഎഇ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനാണ് ഈ പുതിയ തീരുമാനം.

പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികൃതരുടെ നിഗമനം.

Top