ഇന്ധനവിലയില്‍ നിന്ന് സൗജന്യ വാക്സിനോ ? മണ്ടത്തരം ! വന്‍ പ്രക്ഷോഭത്തിന്‌ സിപിഎം

modi-yechuri

ന്യൂഡല്‍ഹി: ഇന്ധന, പാചകവാതക വിലവര്‍ധനയ്‌ക്കെതിരെ വന്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം. ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഇന്ധന വിലയില്‍ നിന്നാണ് സൗജന്യ വാക്സിന്‍ നല്‍കുന്നതെന്ന പ്രസ്താവന പരിഹാസ്യമാണ്, ജനങ്ങള്‍ അമിത ഇന്ധനവില നല്‍കുന്നതിനാല്‍ വാക്സിന്‍ സൗജന്യമല്ല. അമിത ചെലവുകള്‍ക്ക് പണമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

മാത്രമല്ല, വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നഗരങ്ങളിലും വില്ലേജ് താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും. 60 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കിയിട്ടുള്ളൂ. കൊവിഡ് കാലത്തെ വീഴ്ചകള്‍ കേന്ദ്രം മറച്ചുവെക്കുന്നു. വാക്‌സിനേഷന്റെ വേഗത കൂട്ടാന്‍ കേന്ദ്രം തയ്യാറാകണമെന്നും സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

Top