അബുദാബിയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗജന്യ വാക്‌സിനേഷന്‍

അബുദാബി: അബുദാബിയില്‍ വിനോദ സഞ്ചാരികള്‍ക്കും കാലാവധി കഴിഞ്ഞ റെസിഡന്‍സി, എന്‍ട്രി വിസയില്‍ ഉള്ളവര്‍ക്കും സൗജന്യമായി കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിത്തുടങ്ങിയതായി അബൂദബി സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു. ഇതൊടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ ടൂറിസ്റ്റുകള്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ എടുക്കാനാവും.

അബുദാബി ഇമിഗ്രേഷനില്‍ നിന്നുള്ള വിസ കൈവശമുള്ള സന്ദര്‍ശകര്‍ക്കു മാത്രമാണ് വാക്‌സിന്‍ നല്‍കുന്നതെന്നും മറ്റു എമിറേറ്റുകളിലെ വിസയിലുള്ളവര്‍ക്കല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. വിസയില്‍ എന്‍ട്രി സ്റ്റാമ്പുള്ള പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് വാക്‌സിനേഷന്‍ ലഭിക്കുക. വ്യക്തികള്‍ പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തില്‍ വിസയുടെ തെളിവ് ഹാജരാക്കണം. ഔദ്യോഗിക രേഖകളോടെ അബുദാബിയിലുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Top