Free ration-kodiyeri statement

തിരുവനന്തപുരം: നിലവില്‍ സൗജന്യ റേഷന്‍ ലഭിക്കുന്ന മുഴുവന്‍ പേര്‍ക്കും അത് തുടരുന്ന വിധമാണ് കേരളത്തില്‍ ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പിലാക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുകയെന്നത് സിപിഎം നയമാണെന്നും കോടിയേരി പറഞ്ഞു.

യുഡി.എഫ് സര്‍ക്കാjിന്റ കാലത്ത് വരുത്തിവെച്ച പ്രശ്‌നങ്ങളാണ് റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുളളത്. റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചായിരിക്കും സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയപാത വികസനം, ഗെയില്‍ വാതക പൈപ്പ് ലൈയിന്‍ പദ്ധതി എന്നിവ നടപ്പാക്കുക എന്നത് പാര്‍ട്ടി നയമാണെന്നും അദ്ദേഹം പറഞ്ഞു.

Top