വിശ്വാസികള്‍ക്ക് ഫ്രീ തീര്‍ത്ഥാടനം; ഗോവ ലക്ഷ്യമിട്ട് കെജ്രിവാള്‍

പനാജി: ഗോവ തിരഞ്ഞെടുപ്പില്‍ വിശ്വാസികളെ ലക്ഷ്യമിട്ട് ആംആദ്മി പാര്‍ട്ടി. വന്‍ വാഗ്ദാനങ്ങളുമായാണ് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. രംഗത്തെത്തിയിരിക്കുന്നത്.

വിശ്വാസികളെ ഉദ്ദേശിച്ച്, ആംആദ്മി ഗോവയില്‍ അധികാരത്തില്‍ വന്നാല്‍ ഹിന്ദു വിശ്വാസികള്‍ക്ക് അയോധ്യയിലേക്ക് സൗജന്യ യാത്ര ഒരുക്കും, ഇത് പോലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് വേളങ്കണ്ണിയിലേക്ക് സൗജന്യ തീര്‍ത്ഥാടനം ലഭ്യമാക്കും, മുസ്ലീം വിഭാഗത്തിന് അജ്മീര്‍ ദര്‍ഹയിലേക്കും, സായിബാബ വിശ്വാസികള്‍ക്ക് ഷിര്‍ദ്ദിയിലേക്കും സൗജന്യ യാത്ര ഒരുക്കും എന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചു.

ഇപ്പോള്‍ ഗോവ ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തീര്‍ത്തും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ഇവിടുത്തെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് തന്നെ അഴിമതിയില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസ് ഇവിടെ അഴിമതിയില്‍ ബിജെപിയുടെ പങ്കാളികളാണ്.

ആംആദ്മി പാര്‍ട്ടി ഗോവയ്ക്ക് മുന്നില്‍ വയ്ക്കുന്നത്, ജോലിയും വൈദ്യുതിയും നല്‍കും എന്ന വാഗ്ദാനമാണ്. ഇതില്‍ ജോലി നല്‍കുന്ന പദ്ധതിക്കായി ഇതിനകം റജിസ്ട്രര്‍ ചെയ്തിരിക്കുന്നത് 1.2 ലക്ഷം പേരാണ്. ഇത് ഗോവയിലെ മൊത്തം കുടുംബങ്ങളുടെ 25-30 ശതമാനം വരും. വൈദ്യുതി പദ്ധതിയില്‍ റജിസ്ട്രര്‍ ചെയ്തത് 2.9 ലക്ഷം കുടുംബങ്ങളാണ് ഇത് വലിയൊരു സംഖ്യയാണ് കെജ്രിവാള്‍ വ്യക്തമാക്കി.

ഇതിനുള്ള ഫണ്ട് എവിടുന്ന് എന്ന ചോദ്യത്തിനാണ് ഗോവയില്‍ ബിജെപി മുഖ്യമന്ത്രി അടക്കം അഴിമതി നടത്തുന്നു എന്ന ആരോപണം മുന്‍ ഗവര്‍ണര്‍ ഉന്നയിച്ചത് കെജ്രിവാള്‍ മുന്നോട്ട് വച്ചത്. സത്യപാല്‍ മാലിക്ക് അന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മാത്രമല്ല ചില കേന്ദ്രമന്ത്രിമാര്‍ക്കെതിരെയും അഴിമതി ആരോപണം നടത്തി. എന്നാല്‍ സംഭവിച്ചത് എന്ത് മുഖ്യമന്ത്രി മോഷണം തുടരുന്നു, സത്യപാല്‍ മാലിക്കിനെ മാറ്റി.

വളരെ മുതിര്‍ന്ന പക്വതയുള്ള, ശുദ്ധ ഹൃദയമുള്ള മനുഷ്യനാണ് സത്യപാല്‍ മാലിക്ക്. അദ്ദേഹത്തിന് ഇത്തരം വിവരങ്ങള്‍ ലഭിക്കാന്‍ അദ്ദേഹത്തിന്റെതായ സംവിധാനം ഉണ്ടായിരുന്നു. 1947 ന് ശേഷം ഇത് ആദ്യമായാണ് സ്വന്തം പാര്‍ട്ടി മുഖ്യമന്ത്രിക്കെതിരെ ഒരു ഗവര്‍ണര്‍ അഴിമതി ആരോപണം ഉന്നയിച്ചത്. എന്നാല്‍ ബിജെപി പരസ്യമായി സമ്മതിക്കുകയാണ് ഞങ്ങള്‍ അഴിമതി നടത്തുമെന്ന് കെജ്രിവാള്‍ ആരോപിക്കുന്നു.

Top