സൗദിയിൽ ഫാർമസികൾ വഴി സൗജന്യ കൊവിഡ് വാക്സിൻ വിതരണം ചെയ്യും

സൗദി അറേബ്യ: സൗദിയിൽ ഫാർമസികൾ വഴിയും സൗജന്യമായി കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇത് വരെ പത്ത് ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകൾ വിതരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തി പതിനേഴായിരത്തിലധികം ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു. ഇതോടെ ഇത് വരെ 10,03,287 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം മുതൽ മക്ക, മദീന, റിയാദ്, അബഹ എന്നിവിടങ്ങളിൽ ഡ്രൈവ് ത്രൂ വാക്‌സിൻ സെന്ററുകളും പ്രവർത്തനമാരംഭിച്ചിരുന്നു. ഇതിന് പിറകെയാണ് ഇപ്പോൾ ഫാർമസികൾ വഴിയും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ വ്യക്തമാക്കിയത്.

Top