സൗജന്യ ഇന്റർനെറ്റ്: കെ–ഫോൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതിക മേഖലയിൽ വലിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്ന കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കിടയിൽ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാനാണ് കെ ഫോൺ പദ്ധതി നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.കെ ഫോൺ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇൻർനെറ്റ് സേവനം വിരൽതുമ്പിൽ ലഭ്യമാകും.

“10 ശതമാനത്തിൽ താഴെ ഓഫിസുകളാണ് സ്റ്റേറ്റ് നെറ്റ്‌വർക്കിൽ ഇപ്പോഴുള്ളത്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല അതിലും കുറവാണ്. വീടുകളും അതിവേഗ ഇന്റർനെറ്റിലേക്കു മാറിയിട്ടില്ല. കെഫോൺ പദ്ധതിയിലൂടെ അതിനെല്ലാം മാറ്റം വരുമെന്നും മുഖ്യമന്ത്രി “പറഞ്ഞു.

കേരളത്തിൽ എല്ലായിടത്തും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സർക്കാർ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബര്‍ ശൃംഖലയാണ്  കെ ഫോൺ. കേബിൾ ഇടുന്നത് സർക്കാരും ഇന്റർനെറ്റ് എത്തിക്കുന്നത് നിലവിലെ സേവനദാതാക്കളുമായിരിക്കും.ഓരോ ജില്ലയിലെയും ഒരു കെഎസ്ഇബി സബ് സ്റ്റേഷൻ പ്രധാന ശൃംഖലയുമായി ബന്ധിപ്പിക്കും. തടസമുണ്ടാകാത്ത രീതിയിലാണ് ശൃംഖലയുടെ രൂപകൽപ്പന. ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിൽ ശൃംഖല പൂർ‍ണതോതിലാകുമെന്നാണ്‌ പ്രതീക്ഷ.

Top