അധ്യാപകര്‍ക്ക് ആദരവുമായി ഖത്തര്‍ എയര്‍വേയ്‌സ്

qatar airways

ധ്യാപകര്‍ക്ക് ആദരവുമായി ഖത്തര്‍ എയര്‍വേയ്‌സ്. ലോക അധ്യാപകദിനവുമായി ബന്ധപ്പെട്ട് 21000 സൗജന്യടിക്കറ്റുകള്‍ അധ്യാപകര്‍ക്കായി നല്‍കുമെന്ന് ഖത്തര്‍ എയര്‍വൈസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ച് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളിലായി ഇന്ത്യ ഉള്‍പ്പെടെ ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്ന 75 രാജ്യങ്ങളിലെ അധ്യാപകര്‍ക്ക് ഇതിനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തീയാക്കുന്നവര്‍ക്ക് ഒരു പ്രമോഷന്‍ കാര്‍ഡ് ലഭിക്കും. ആദ്യം അപേക്ഷ നല്‍കുന്നവര്‍ക്ക് എന്ന അടിസ്ഥാനത്തിലായിരിക്കും ടിക്കറ്റ് അനുവദിക്കുക.

മൂന്ന് ദിവസത്തെ ഈ കാമ്പയിനില്‍ വിവിധ രാജ്യക്കാര്‍ക്ക് ടിക്കറ്റുകള്‍ അനുവദിക്കുന്നതിനായി പ്രത്യേക സമയം നീക്കിവെക്കുന്നുണ്ട്. ഒക്ടോബര്‍ അഞ്ചിന് ഖത്തര്‍ സമയം പുലര്‍ച്ചെ നാല് മുതല്‍ തുടങ്ങി ഒക്ടോബര്‍ എട്ടിന് 3.59 വരെ അധ്യാപകര്‍ക്ക് ടിക്കറ്റിനായി രജിസ്റ്റര്‍ ചെയ്യാം. എല്ലാ ദിവസവും ടിക്കറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദോഹ സമയം രാവിലെ നാലുമണിക്ക് കാമ്പയിന്‍ ദിനങ്ങളില്‍ പുറത്തുവിടും. വിജയകരമായി അപേക്ഷ നല്‍കിയ അധ്യാപകര്‍ക്ക് ഇക്കണോമി ക്ലാസിലെ മടക്കവിമാനടിക്കറ്റാണ് ലഭിക്കുക. ഇതിന് പുറമേ ഇവര്‍ക്ക് മറ്റൊരു മടക്കവിമാനടിക്കറ്റിന് 50 ശതമാനം ഇളവ് കിട്ടാനുള്ള പ്രത്യേ വൗച്ചര്‍ ലഭിക്കുകയും ചെയ്യും. ഈ ടിക്കറ്റ് കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കൈമാറാനുമാകും. രണ്ട് ടിക്കറ്റുകളും ഉപയോഗിച്ച് 2021സെപ്റ്റംബര്‍ 30നകം യാത്ര ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്.

Top