സൗജന്യ വിദ്യാഭ്യാസം പ്ലസ്ടു തലം വരെ ഉയര്‍ത്തിയേക്കും

ന്യൂഡല്‍ഹി: ആറുവയസിനും 14 വയസിനും മധ്യേയുള്ള കുട്ടികള്‍ക്ക് ഒന്നുമുതല്‍ എട്ടാം ക്ലാസ് വരെ നല്‍കിവരുന്ന സൗജന്യ വിദ്യാഭ്യാസം പ്ലസ് ടൂ വരെ ഉയര്‍ത്തിയേക്കും.ഇതിനായുള്ള ശുപാര്‍ശ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്

എട്ടാം തലം വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന 2009ലെ നിയമം പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന രീതിയിലാക്കണമെന്ന് നേരത്തെ നിര്‍ദേശം വന്നിരുന്നു.

2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയുടെ സബ്കമ്മിറ്റിയായിരുന്നു ഇത്തരമൊരു ശുപാര്‍ശ ആദ്യം കൊണ്ടുവന്നത്.പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ഥികളെ 2009ലെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

Top