ദുബായിലെ മൂന്നു മാളുകളില്‍ കൊവിഡ് ടെസ്റ്റിന് സൗകര്യം

ദുബായിലെ മൂന്നു മാളുകളില്‍ കൊവിഡ് ടെസ്റ്റിന് സൗകര്യമൊരുക്കി ദുബായ് ഹെല്‍ത്ത് അതോറിറ്റി. മറ്റു രാജ്യങ്ങളഇലേക്ക് പോകണമെങ്കില്‍ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ എളുപ്പത്തില്‍ ടെസ്റ്റ് നടത്താനാണ് ഇങ്ങനെ സൗകര്യമൊരുക്കിയത്.

പ്രതിദിനം 180 പേര്‍ക്ക് പരിശോധന നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. എല്ലാദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെയാണ് പരിശോധന. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. 150 ദിര്‍ഹമാണു നിരക്ക്.

മാള്‍ ഓഫ് എമിറേറ്റ്‌സ്, മിര്‍ദിഫ് സിറ്റി സെന്റര്‍, ദേര സിറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് സൗകര്യം. ഹെല്‍ത്ത് അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്പര്‍ 800342ല്‍ വിളിച്ച് ബുക്ക് ചെയ്ത ശേഷം പരിശോധനയ്ക്കു പോകാം.

Top