ചെലവ് ചുരുക്കാനുള്ള പദ്ധതികള്‍ പിന്‍വലിച്ചു; സൗജന്യ എടിഎമ്മുകള്‍ പൂട്ടില്ല

ATM1

ലണ്ടന്‍: പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന തുക വെട്ടിക്കുറക്കുന്നതിനാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി എടിഎമ്മുകള്‍ നിര്‍ത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഓപ്പറേറ്ററായ ലിങ്ക് ഈ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയതിനാല്‍ സൗജന്യ എടിഎമ്മുകളാണ് രക്ഷപ്പെട്ടത്. രാജ്യത്ത് 70,000 സൗജ്യ മെഷീനുകളാണ് ലിങ്കിനുള്ളത്.

മറ്റ് എടിഎമ്മുകളില്‍ നിന്നും പണമെടുക്കുമ്പോള്‍ നല്‍കുന്ന ഫീസ് 25 പെന്‍സില്‍ നിന്നും 20 പെന്‍സാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കുമെന്ന് എംപിമാരും, പ്രചാരകരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇവിടെയുള്ള എടിഎമ്മുകള്‍ ബാങ്കുകള്‍ക്ക് ലാഭകരമല്ലാതെ വരുന്നതോടെ ആദ്യം പൂട്ടുവീഴുന്നത് ഇത്തരം സൗജന്യ എടിഎമ്മുകള്‍ക്കാകുമെന്ന് ഇവര്‍ വിമര്‍ശിച്ചിരുന്നു. ഫീസ് കുറയ്ക്കാനുള്ള ആദ്യ ഘട്ടം ജൂലൈ 1ന് നടപ്പായിരുന്നു. രണ്ടാം ഘട്ടം 2019 ജനുവരി 1ന് നിലവില്‍ വരും. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ നിന്നുമാണ് ഓപ്പറേറ്റര്‍ പിന്‍വാങ്ങിയത്.

Top