ഫ്രഡ്ഡി ചുഴലിക്കാറ്റ്; ദക്ഷിണാഫ്രിക്കയിൽ മരണം 400 കടന്നു

ദക്ഷിണാഫ്രിക്കയിലെ മലാവിയിലുണ്ടായ ഫ്രഡ്ഡി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 326 ആയി. 183,159 പേരെ ഇതുവരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേര അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വ്യാപക മണ്ണിടിച്ചിലും മഴയിലും രക്ഷാപ്രവർത്തനം ദുസ്സഹമായിരിക്കുകയാണ്.

മൂന്നൂറിലധികം സുരക്ഷാകേന്ദ്രങ്ങൾ ഒരിക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തേയും പൊലീസിനേയും ദുരന്തമേഖലയിൽ വിന്ന്യസിച്ചതായും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി അവസാനത്തോടെയാണ് ആദ്യം ഫ്രഡ്ഡി ചുഴലിക്കാറ്റ് ദക്ഷിണാഫ്രിക്കൻ തീരം തൊടുന്നത്. മാഡ​ഗസ്കർ തീരത്തും മൊസാംബിക്കിലും ആഞ്ഞടിച്ച ചുഴലിക്കാറ്റ് വൻനാശനഷ്ടമുണ്ടായിരുന്നു.

പിന്നീട് ഇന്ത്യൻ മഹാസമുദ്രത്തേക്ക് നീങ്ങിയെങ്കിലും കൂടുതൽ ശക്തിയോടെ അപൂർവ ​ഗതിമാറ്റം സംഭവിച്ച് വീണ്ടും തീരം തൊടുകയായിരുന്നു. ബുധനാഴ്ചയോടെ മഴയ്ക്ക് ശമനമുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് മൊസാംബിക്കിൽ 73 മരണവും മഡഗാസ്കറിൽ 17 മരണവും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതോടെ ചുഴലിക്കാറ്റിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ മരിച്ചവരുടെ എണ്ണം 400 കടന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് വീടു നഷ്ടമായി.

Top