യു.എ.ഇ ടെലികോം കമ്പനികളുടെ പേരില്‍ തട്ടിപ്പ്; 22 പേര്‍ അറസ്റ്റില്‍

അജ്മാന്‍: യു.എ.ഇ ടെലികോം കമ്പനികളുടെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ 22 പേര്‍ അജ്മാനില്‍ അറസ്റ്റില്‍.അബുദബി- അജ്മാന്‍ പൊലീസ് സേനകള്‍ നടത്തിയ സംയുക്ത റെയ്ഡിലാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്.

ഭാഗ്യസമ്മാനം വാഗ്ദാനം ചെയ്ത് ഇവര്‍ നിരവധി പ്രവാസികളെയാണ് തട്ടിപ്പിന് ഇരയാക്കിയത്. അറസ്റ്റിലായ 22 പേരും ഏഷ്യന്‍ രാജ്യക്കാരാണെന്ന് പൊലീസ് പറഞ്ഞു.

Top