സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് ; വെര്‍ച്വല്‍ കിഡ്‌നാപിങ് നിരക്ക് ഉയരുന്നു

സൈബര്‍ ലോകത്തെ തട്ടിപ്പുകളിലേക്ക് പുതിയതൊന്നു കൂടി. വെര്‍ച്വല്‍ കിഡ്‌നാപിങ് എന്ന തട്ടിപ്പിനിരയായ വിദ്യാര്‍ഥിയുടെ വെളിപ്പെടുത്താലാണ് ഇപ്പോള്‍ ഞെട്ടല്‍ ഉളവാക്കുന്നത്. യുഎസില്‍ പഠിച്ചുകൊണ്ടിരുന്ന ചൈനീസ് വിദ്യാര്‍ഥിയെ കാണാതായത് ഒരാഴ്ച മുന്‍പാണ്. ഒടുവില്‍ യൂട്ടായില്‍ കൊടുംതണുപ്പത്ത് ഒരു ടെന്റില്‍ താമസിക്കുന്ന നിലയിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെര്‍ച്വല്‍ കിഡ്‌നാപിങ് എന്ന സൈബര്‍ ലോകത്തെ വലിയ ചതിക്കുഴയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടന്നത്. ഓണ്‍ലൈനിലൂടെയാണ് ഒരു സംഘം യുവാവിനെ കിഡ്‌നാപ് ചെയ്തത്.

സ്വകാര്യ വിവരങ്ങളാണ് ഈ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഴുവാങ്ങ് എന്ന ചൈനീസ് വിദ്യാര്‍ഥിയെ കുടുക്കിയത് എംബസിയില്‍ നിന്നാണെന്ന വ്യാജ ഫോണ്‍ വിളിയായിരുന്നു. ഒരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടെന്ന വിവരമുണ്ടെന്നും രക്ഷപ്പെടാനായി ധാരാളം പണം വേണമെന്ന് അറിയിച്ചായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് ഇവര്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. ഇങ്ങനെയാണ് ഴുവാങ്ങ് യൂട്ടായിലേക്ക് ഒളിച്ചോടിയത്. ടെന്റിലിരിക്കുന്ന തരത്തിലുള്ള ചിത്രവും ഴുവാങ്ങിനെക്കൊണ്ട് എടുപ്പിച്ച് കിഡ്നാപ്പര്‍മാര്‍ വാങ്ങി. ഇതുപയോഗിച്ചായിരുന്നു തട്ടിപ്പരങ്ങേറിയത്. ആ ചിത്രം ഉപയോഗിച്ച് അരക്കോടിയിലധികം രൂപ മോചനദ്രവ്യമായി ചൈനയിലുള്ള ഴുവാങ്ങിന്റെ മാതാപിതാക്കളില്‍ നിന്ന് വാങ്ങി. വിദേശരാജ്യങ്ങളിലേക്കു പഠനത്തിനെത്തുന്ന ചൈനീസ് വിദ്യാര്‍ഥികളാണ് ഈ തട്ടിപ്പിനു കൂടുതലും ഇരയാവുന്നത്. നിരവധി തട്ടിപ്പുകളാണ് ഇതില്‍ നടത്തുന്നത്. ഴുവാങ് ബ്ലാക്‌മെയിലിങ് തട്ടിപ്പിലാണ് കുടുങ്ങിയത്.

കമ്പ്യൂട്ടറുകളിലും സെര്‍വറുകളിലുമൊക്കെ കടന്നുകയറി സ്വകാര്യവിവരങ്ങളും മറ്റും ചോര്‍ത്തിയെടുത്തശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടും. ഇത് കൂടാതെ ഇരകളുടെ സംസാരവും വിഡിയോകളുമൊക്കെ കൃത്രിമമായി തയാറാക്കിയും തട്ടിപ്പ് നടത്തും. പണം തട്ടിയെടുക്കാനായി സൈബര്‍ ലോകത്തെ ദുരുപയോഗം ചെയ്യുന്നത് വര്‍ധിക്കുകയാണെന്ന് ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയും.

Top