ഐപിഎസ്, ഐഎഎസ് ഓഫീസര്‍മാരെന്ന പേരില്‍ തട്ടിപ്പ് ; രണ്ടു പേര്‍ അറസ്റ്റില്‍

നോയിഡ: ഐപിഎസ്, ഐഎഎസ് ഓഫീസര്‍മാരെന്ന് തെറ്റിദ്ധരിപ്പിച്ച് എട്ട് വര്‍ഷത്തോളം ജനങ്ങളെ പറ്റിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൗരവ് മിശ്ര, അഷുതോഷ് രതി എന്നിവരെ നോയിഡ പൊലീസാണ് പിടികൂടിയത്. ഇവരില്‍ നിന്നും കാക്കി യൂണിഫോം, വ്യാജ ഐഡി കാര്‍ഡുകള്‍, ഐഎഎസ്, ഐപിഎസ് ബാഡ്ജുകള്‍ എന്നിവയും കണ്ടെടുത്തു.

ഉന്നത ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് രണ്ടു പേര്‍ പണം പിടിച്ചുപറിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് സംഘം പിടിയിലായത്. സ്ഥലംമാറ്റം നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരില്‍ നിന്നുവരെ പണം വാങ്ങിയെന്നും ആരോപണമുണ്ട്.

കഴിഞ്ഞമാസം ഇതേ കേസില്‍ ഒരാളെ ഡല്‍ഹിയില്‍ നിന്ന് ആഷിക് ചൗധരി എന്നയാളെ പിടികൂടിയിരുന്നു. ജൂണ്‍ മാസത്തില്‍ നോയിഡയില്‍ നിന്നും ഒരാളെ പിടികൂടിയിരുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ സൈബര്‍ ക്രൈം ഓഫീസര്‍ ആണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

Top