മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുടെ ആക്രമണം

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരുടെ ആക്രമണം. ആനന്ദിനെയാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

കുറച്ച് കണക്ക്തീര്‍ക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം. ശേഷം അക്രമികള്‍ കത്തി വീശുകയും ചെയ്തു. സംഭവത്തില്‍ ആനന്ദിന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.

പുറത്തുനിന്നും സംഘം ചേര്‍ന്നെത്തിയവരാണ് മര്‍ദ്ദിച്ചതെന്ന് എസ്എഫ്‌ഐ എറണാകുളം ഏരിയ സെക്രട്ടറി ആര്‍ഷോ പറഞ്ഞു.

Top