ഡ്രോണ്‍: ജര്‍മ്മനിയിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിര്‍ത്തിവച്ചു

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലെ ഏറ്റവും തിരക്കേറിയ വിമാന ഹബ്ബായ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഡ്രോണ്‍ ഭീഷണിയെ തുടര്‍ന്ന് മണിക്കൂറുകളോളം തടസപ്പെട്ടു.

വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ കണ്ടതിനെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ച സുരക്ഷാ സേന മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവിലാണ് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.

കഴിഞ്ഞ മാര്‍ച്ചിലും വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ കണ്ടതിനെത്തുടര്‍ന്ന് 30 മിനിറ്റോളം വ്യോമഗതാഗതം തടസപ്പെട്ടിരുന്നു. ഡിസംബറില്‍ ലണ്ടന്‍ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ സാന്നിധ്യം മൂന്ന് ദിവസത്തോളം വ്യോമഗതാഗതത്തെ ബാധിക്കുകയുണ്ടായി.

Top