ഇംഗ്ലണ്ടിന് ലോകകപ്പ് നേടാനുള്ള എല്ലാ കഴിവുമുണ്ടെന്ന് ഫ്രാങ്ക് ലാംപാര്‍ഡ്

Frank-Lampard

ഇംഗ്ലണ്ടിന് ലോകകപ്പ് നേടാനുള്ള എല്ലാ കഴിവുമുണ്ടെന്ന് ചെല്‍സി ഇതിഹാസവും മുന്‍ ഇംഗ്ലണ്ട് താരവുമായ ഫ്രാങ്ക് ലാംപാര്‍ഡ്. ഇംഗ്ലണ്ട് ടീമില്‍ മികച്ച കളിക്കാര്‍ ഉണ്ടെന്നും അത് പ്രകടനത്തിലൂടെ അവര്‍ കാണിച്ചിട്ടുണ്ടെന്നും ലാംപാര്‍ഡ് പറഞ്ഞു.

അത് കൊണ്ട് തന്നെ ഇംഗ്ലണ്ട് കപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ആണെന്നും ഇംഗ്ലീഷ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു. പക്ഷേ ഒരു ടൂര്‍ണമെന്റില്‍ കളിക്കാര്‍ ഒരേ മനസായിട്ടാണ്‌ ടൂര്‍ണമെന്റിന്റെ സമീപിക്കുക. അത് അങ്ങനെയാണ് വേണ്ടതെന്നും ലാംപാര്‍ഡ് പറഞ്ഞു.

പനാമക്കെതിരെ 6 ഗോള്‍ നേടിയ പ്രകടനത്തിന് പിന്നാലെയാണ് ഫ്രാങ്ക് ലാംപാര്‍ഡ് ഇംഗ്ലണ്ട് ലോകകപ്പ് നേടാന്‍ കഴിവുളളവരുടെ കൂട്ടത്തിലാണെന്ന് പറഞ്ഞത്.

ടുണീഷ്യക്കെതിരെ നേരിയ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് പനാമക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഹാരി കെയ്‌നിന്റെ ഹാട്രിക് അടക്കം 6 ഗോളുകളാണ് മത്സരത്തില്‍ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത്. ഗ്രൂപ്പില്‍ രണ്ട് ജയം നേടിയതോടെ നേരത്തെ ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ബെല്‍ജിയമാണ് ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍.

Top