ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.

തുടര്‍ച്ചയായി പതിനാല് തവണയാണ് അദ്ദേഹം കോടതിയില്‍ ഹാജരാകാതിരുന്നത്. ജാമ്യമില്ലാ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിയുടെ ജാമ്യക്കാര്‍ക്കെതിരെ പ്രത്യേക കേസെടുക്കാനും ഉത്തരവായിട്ടുണ്ട്. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാന്‍ നോട്ടീസ് പുറപ്പെടുവിച്ചു.

Top