‘അനുസരണയുടെ മാതൃക കൂടി രാജിയിലുണ്ട്’; രാജി വിശദീകരിച്ച് ഫ്രാങ്കോ മുളയ്ക്കൽ

ജലന്ധര്‍: രാജിവെച്ചതിൽ വിശദീകരണവുമായി ഫ്രാങ്കോ മുളയ്ക്കൽ. താൻ സഭയെ അനുസരിക്കുകയാണ് ചെയ്തതെന്ന് ഫ്രാങ്കോ മുളക്കൽ. അനുസരണത്തിന്റെ മാതൃക കൂടി അതിലൂടെ ഉണ്ടാകുന്നുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. രാജി ചോദിച്ചു വാങ്ങിയെന്ന് വിചാരിക്കുന്നവർക്ക് അങ്ങനെ തന്നെ. താൻ സഭയെ അനുസരിച്ചു എന്ന് കണക്കാക്കണമെന്നും ഫ്രാങ്കോ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തു നിന്നുള്ള ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി മാര്‍പ്പാപ്പ സ്വീകരിച്ചത്. രാജി അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചിരുന്നു.

Top