ഫ്രാങ്കോ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

Jalandhar bishop Franco Mulakkal,

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് പുതിയ നിയമനം. കേസിന് നേതൃത്വം നല്‍കിയ എസ്.പി ഹരിശങ്കറെ കൊല്ലത്തേക്കും മാറ്റിയിരുന്നു.

കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേക്ക് കെ.സുഭാഷിനെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തിനെതിരെ കന്യാ സ്ത്രീകളും സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കോണ്‍സിലും രംഗത്തെത്തിയിരുന്നു. കേസിന്റെ വിചാരണ അടക്കം ബാധിക്കുമെന്ന ഇവരുടെ ആശങ്കയും പങ്കുവച്ചിരുന്നു. ഉദ്യോഗസ്ഥനെ മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസത്രീകള്‍ ആരോപിച്ചിരുന്നു.

Top