പണം കാണാതായ സംഭവം; പഞ്ചാബ് പൊലീസിലെ എഎസ്ഐമാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ അറസ്റ്റിലായ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്ഐമാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പഞ്ചാബ് പൊലീസ് സംഘം കൊച്ചിയില്‍ എത്തി. പട്യാല സ്വദേശികളായ ജൊഗീന്ദര്‍ സിംഗ്, രാജപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവരുവരെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് റെയ്ഡില്‍ പിടികൂടിയ ഏഴ് കോടി രൂപ ഇവര്‍ അപഹരിച്ചെന്നാണ് കേസ്. 16 കോടി രൂപ പിടിച്ചെടുത്തെങ്കിലും 9 കോടി രൂപ മാത്രമാണ് ആദായനികുതി വകുപ്പിന് പൊലീസ് കൈമാറിയിരുന്നത്. ഏഴു കോടി രൂപ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അപഹരിച്ചെന്നായിരുന്നു കേസ്.

Top