ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തില്‍ പങ്കെടുത്ത ഒരു കന്യാസ്ത്രീയ്ക്കു കൂടി സ്ഥലംമാറ്റം

Nuns protest

കൊച്ചി: പീഡനക്കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തിൽ പങ്കെടുത്ത ഒരു കന്യാസ്ത്രീയെ കൂടി സ്ഥലം മാറ്റി.

സമരത്തിൽ പങ്കെടുത്ത സിസ്റ്റർ നീന റോസിനെയാണ് സഭ സ്ഥലംമാറ്റിയത്. പഞ്ചാബിലെ ജലന്ധറിലേയ്ക്കാണ് നീനാ റോസിനെ സ്ഥലം മാറ്റിയിരിക്കുന്നത്. ഈ മാസം 26നു ജലന്ധറിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. സമരത്തിൽ പങ്കെടുത്ത സിസ്റ്റർ അനുപമ, ജോസഫൈൻ, ആൽഫി, ആൻസിറ്റ എന്നിവരെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു.

സഭ ചട്ടത്തിനു വിരുദ്ധമായി സിസ്റ്റർ നീന റോസ് പ്രവർത്തിച്ചെന്നാണ് മിഷണറീസ് ഓഫ് ജീസസ് സുപ്പീരിയർ ജനറൽ അയച്ച കത്തിൽ പറയുന്നത്.

Top