ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് തുടക്കമായി

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് തുടക്കമായി.

ശനിയാഴ്ച ഡബ്ലിന്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയ്ക്ക് ഗംഭീര സ്വീകരണമാണ് അയര്‍ലന്‍ഡ് നല്‍കിയത്.

കുടുംബം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന കത്തോലിക്കാ സംഗമത്തില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ അയര്‍ലന്‍ഡിലെത്തിയത്.

കനത്ത സുരക്ഷയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

Top