ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് മ്യാന്‍മറിലെത്തും ; ആകാംക്ഷയോടെ റോഹിങ്ക്യന്‍ മുസ്ലിം ജനത

francis-marpappa

സമാധാനദൂതമായി ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ മ്യാന്‍മറില്‍. നാലുദിവസം മ്യാന്‍മറില്‍ ചെലവഴിക്കുന്ന മാര്‍പാപ്പ ഡിസംബര്‍ ഒന്ന് , രണ്ട് തീയതികളില്‍ ബംഗ്ലദേശും സന്ദര്‍ശിക്കും.

മ്യാന്‍മറില്‍ നിന്നു പാലായനം ചെയ്ത റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ വിഷയത്തില്‍ സാധാരണക്കാരുടെ വക്താവായ പോപ്പ് എന്താണ് പറയുകയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

എന്നാല്‍ മ്യാന്‍മറിലെ ജനസംഖ്യയുടെ 1% മാത്രമുള്ള കത്തോലിക്ക സമൂഹത്തിന് മാര്‍പ്പാപ്പ റോഹിങ്ക്യകളെ പരാമര്‍ശിക്കുന്നതിനോട് താല്‍പര്യമില്ല.

ഈ മാസം 30ന് മ്യാന്‍മര്‍ പര്യടനം പൂര്‍ത്തിയാക്കി മാര്‍പാപ്പ ബംഗ്ലാദേശിലെത്തും.

ഇന്ത്യയുടെ അയല്‍രാജ്യമായ മ്യാന്‍മറില്‍ യുവജനങ്ങള്‍ക്കായുള്ള സന്ദേശമാകും മാര്‍പാപ്പ നല്‍കുക. യുവതലമുറകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.

Top