francis mar papa statement

പോളണ്ട്: യൂറോപ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതും, ഫ്രാന്‍സില്‍ വൈദികന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടതുമായ സംഭവങ്ങള്‍ ലോകം ഒരു യുദ്ധത്തിന്റെ അരികെയാണെന്നതിന്റെ സൂചനയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്നാല്‍ അത് മതങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

നാം ഇതു തിരിച്ചറിയണം, ലോകം ഒരു യുദ്ധത്തിനു നടുവിലാണുള്ളത്. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിനരികെയാണ് നമ്മള്‍ മാര്‍പാപ്പ പറഞ്ഞു.

ഈ ലോകത്ത് നിന്നും സമാധാനം നഷ്ടമായിരിക്കുന്നു, എന്നാല്‍ ഇത് മതങ്ങളുടെ യുദ്ധമല്ല. ഇത് ഭിന്നതാത്പര്യങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്, മറ്റുള്ളവരെ ഭരിക്കാന്‍ വേണ്ടിയുള്ള യുദ്ധമാണ്, പ്രകൃതി വിഭവങ്ങള്‍ക്കും പണത്തിനും വേണ്ടിയുള്ള യുദ്ധമാണ്. എല്ലാ മതങ്ങളും സമാധാനമാണ് ആവശ്യപ്പെടുന്നത് എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടത് യുദ്ധമാണ്.

ലോകയുവജനസംഗമത്തില്‍ പങ്കെടുക്കുന്നതിനായി പോളണ്ടിലെ കാര്‍ക്കോവിലേക്ക് യാത്ര ചെയ്യുകയായിരുന്ന മാര്‍പാപ്പ വിമാനത്തില്‍ വച്ചു മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Top