Francis george in press meet

കൊച്ചി: നരേന്ദ്രമോദിയേയും യുഡിഎഫിനേയും വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ട സര്‍ക്കാരാണ് യുഡിഎഫിന്റേത്. കേന്ദ്രസര്‍ക്കാര്‍ സമീപനങ്ങള്‍ ഏകാധിപത്യ പ്രവണതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിനുള്ള മറുപടിയാകും. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ യുഡിഎഫ് കുറ്റകരമായ അനാസ്ഥ കാട്ടിയെന്നും കര്‍ഷകരെ സഹായിക്കാന്‍ ഒരു ഇടപെടലും ഉണ്ടായില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു.

Top