ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള ആദ്യ റഫേല്‍ യുദ്ധവിമാനം സെപ്റ്റംബര്‍ 19ന് എത്തും

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 19ന് ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള ആദ്യ റഫേല്‍ യുദ്ധവിമാനം കൈമാറാനൊരുങ്ങി ഫ്രാന്‍സ്. അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫ്രാന്‍സിലെ മെരിഞ്യാക്കിലാകും റഫേല്‍ യുദ്ധവിമാനം ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങ് നടക്കുക. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വ്യോമസേനാമേധാവി ബി എസ് ധനോവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനായി പോകുമെന്നാണ് സൂചന.

36 യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍നിന്ന് വാങ്ങുന്നത്. നാല് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന റഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് അടുത്ത ഏപ്രില്‍-മേയ് മാസങ്ങളില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top