france terrorist attack ; narendra modi statement

ന്യൂഡല്‍ഹി: ഫ്രാന്‍സിലെ നീസില്‍ അക്രമി ജനക്കൂട്ടത്തിനുനേരെ ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ ഇന്ത്യക്കാര്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം.

നീസില്‍ നടന്ന ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഫ്രഞ്ച് ജനതയുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ഫ്രഞ്ച് ജനതയ്‌ക്കൊപ്പം ഉണ്ടാവും. പരിക്കേറ്റവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു.

പാരീസിലെ ഇന്ത്യന്‍ സ്ഥാനപതി ഇന്ത്യന്‍ സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ഇന്ത്യക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും വിദേശമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ പാരീസിലും നീസിലും ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഇവയാണ്.

നീസ്: +33820260606
ഇന്ത്യന്‍ എംബസി പാരീസ്: +33140507070.

Top