france state of emergency to be extended-Valls

പാരീസ്: കഴിഞ്ഞ വര്‍ഷം പാരീസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീട്ടിയേക്കും.

പാരീസ് ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികാചരണച്ചടങ്ങളില്‍ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 13നായിരുന്നു 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണം.

ഭക്ഷണശാലയിലും മറ്റ് ഏഴു കേന്ദ്രങ്ങളിലും തോക്കുധാരികളായ ഐഎസ് ഭീകരര്‍ വെടിയുതിര്‍ക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു.

Top