രാജ്യവ്യാപകമായി കോവിഡ് വാക്സിൻ ലഭ്യമാക്കാൻ ഒരുങ്ങി ഫ്രാൻസ്

vaccinenews

പാരിസ്: ജനുവരിയിൽ കോവിഡ് വാക്സിൻ വിതരണം രാജ്യവ്യാപകമായി തുടങ്ങുമെന്ന് ഫ്രാൻസ്. ജനുവരിയോടെ അന്തിമ അനുമതികൾ നേടി വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസ് മുന്നൊരുക്കങ്ങൾ നടത്തുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. അമേരിക്കയിലെ നാല് സംസ്ഥാനങ്ങൾ കോവിഡ് വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. പിന്നാലെയാണ് ഫ്രാൻസും വാക്സിൻ ഉടൻതന്നെ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്.

കോവിഡ് വാക്സിൻ 95 ശതമാനംവരെ ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. നിർമാതാക്കളുടെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം കണ്ടത്. തങ്ങളുടെ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കൻ ബയോടെക് സ്ഥാപനമായ മോഡേണ തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. അതിനിടെ, വാക്സിനെടുക്കാൻ ഫ്രാൻസിലെ ലക്ഷക്കണക്കിനുപേർ വിമുഖത കാട്ടുവെന്ന വെളിപ്പെടുത്തലുകൾ സർക്കാരിന് സമ്മർദ്ദം ഉണ്ടാകുന്നുണ്ട്‌. ഫ്രാൻസിലെ 59 ശതമാനം പേർ മാത്രമാണ് വാക്സിനെടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നത്.

Top