ഫ്രാൻസിൽ വനിത പൊലീസിനെ കുത്തിക്കൊന്നു

പാരീസ്: ഫ്രാൻസിലെ പൊലീസ് സ്‌റ്റേഷനിൽ കഠാര ആക്രമണം. സ്റ്റേഷനിൽ അതിക്രമിച്ച് കയറി വനിത ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു. ഫ്രാൻസിലെ
നാൻ്റസിലെ പൊലീസ് സ്‌റ്റേഷനിലാണ് കൊലപാതകം നടന്നത്. സ്‌റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വനിത പൊലീസ് ഉദ്യോഗസ്ഥയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. തടയാൻ ശ്രമം നടത്തിയെങ്കിലും ഇയാൾ തുടർച്ചയായി കുത്തുക ആയിരുന്നു . അക്രമിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.

Top