ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി പൊലീസ്; സ്‌ഫോടനത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല

ലിയോണ്‍: യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ ഫ്രാന്‍സില്‍ സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. ഫ്രാന്‍സിലെ ലിയോണിലുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികള്‍ അടക്കം 13 പേര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

എന്താണ് ആക്രമണത്തിന് പിന്നിലെ ഉദ്ദേശം എന്നത് വ്യക്തമല്ലെന്നാണ് പൊലീസ് വിശദീകരണം. ഒരാളാണ് ആക്രമണത്തിന് പിന്നില്‍. എന്നാല്‍ അത് സ്ഥിരീകരിച്ചിട്ടില്ലെന്നും ഭീകരാക്രമണമാണോ നടന്നത് എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.

Top