ഫ്രാന്‍സിലെ പാര്‍ക്കില്‍ മാലിന്യം പെറുക്കാന്‍ ഇനി കാക്കകളും

പാരീസ്: നിലത്തു കിടക്കുന്ന മാലിന്യം പെറുക്കാന്‍ ഫ്രാന്‍സിലെ പാര്‍ക്കിലുള്ളതു കാക്കകള്‍. ഹിസ്‌റ്റോറിക്കല്‍ തീം പാര്‍ക്കായ പൂ ദുവോ ഫോയിലാണു പ്രത്യേകം പരിശീലനം ലഭിച്ച കാക്കകള്‍ പാര്‍ക്ക് വൃത്തിയാക്കാനെത്തുന്നത്. ആറു കാക്കകളെയാണ് നിയോഗിച്ചിരിക്കുന്നത്. കാക്ക കുടുംബത്തില്‍ പെട്ട റൂക്ക്‌സ് കാക്കകളാണ് ഇവ.

സിഗരറ്റ് കുറ്റി ഉള്‍പ്പെടെയുള്ള മാലിന്യം കൊത്തിയെടുത്ത് അടുത്തുള്ള പെട്ടിയില്‍ കൊണ്ടിടാനാണ് ഇവയെ പരിശീലിപ്പിച്ചത്. പെട്ടികളില്‍ ഇവയ്ക്കുള്ള ഭക്ഷണവും ഉണ്ടാവും. ഒരോ തവണ മാലിന്യം കൊണ്ടിടുമ്പോഴും പെട്ടിയില്‍ നിന്നു കാക്കകള്‍ക്ക് ഭക്ഷണമെടുക്കാനാവുന്നതാണ്. പാര്‍ക്കിന്റെ മേല്‍നോട്ട ചുമതലയുള്ള കാക്കകളുടെ ആദ്യസംഘം ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത സംഘം കാക്കകള്‍ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും.

Top