പെനല്‍റ്റിയിലൂടെ ക്രൊയേഷ്യയ്‌ക്കെതിരെ വീണ്ടും ലീഡ് നേടി ഫ്രാന്‍സ് (2-1)

മോസ്‌കോ: ലോകഫുട്‌ബോളില്‍ പുതിയ രാജാക്കന്‍മാരുടെ കിരീടധാരണത്തിന് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടം ആരംഭിച്ചു. ഫ്രാന്‍സ് ആദ്യ ഗോള്‍ സ്വന്തമാക്കി.

എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ ഒപ്പത്തിനൊപ്പം മുന്നേറി. എന്നാല്‍ പെനല്‍റ്റി കിക്കിലൂടെ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തി.

സെമി ഫൈനലിന് ഇറങ്ങിയ അതേ ഇലവനുമായി തന്നെയാണ് ഇരുടീമുകളും ഫൈനലിന് ഇറങ്ങിയിരിക്കുന്നത്.

പരിക്കേറ്റിരുന്ന ഇവാന്‍ പെരിസിച്ചിനെ ആദ്യ ഇലവനില്‍ ക്രൊയേഷ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top