ലൈംഗികാരോപണം; മുന്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരെ അന്വേഷണം

പാരീസ്: മുന്‍ പ്രസിഡന്റ് വലേരി ഗിസ്‌കാര്‍ഡ് ഡി എസ്റ്റേയിംഗിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ജര്‍മന്‍ മാധ്യമപ്രവര്‍ത്തകയായ ആന്‍ കാത്രിന്‍ സ്ട്രാക്കാണ് വലേരി ഗിസ്‌കാര്‍ഡിനെതിരെ പരാതി നല്‍കിയത്.2018-ല്‍ ഒരു അഭിമുഖത്തിനിടെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നുമാണ് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നത്.

അതേസമയം, തനിക്കെതിരെയുള്ള ആരോപണം വലേരി പൂര്‍ണമായും നിഷേധിച്ചു. ഇങ്ങനെയൊരു സംഭവം താന്‍ ഓര്‍ക്കുന്നില്ലെന്നും പരാതിയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ട് മാസം മുമ്പാണ് ജര്‍മന്‍ മാധ്യമപ്രവര്‍ത്തകയായ ആന്‍ കാതറിന്‍ സ്ട്രാക്ക് മുന്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരേ ആരോപണം ഉന്നയിച്ചത്. 2018 ഡിസംബറില്‍ പാരീസില്‍ ഒരു അഭിമുഖത്തിനായി പോയപ്പോഴാണ് മുന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റമുണ്ടായതാതെന്നാണ് കാതറിന്‍ സ്ട്രാക്ക് പറയുന്നത്. അഭിമുഖത്തിന് ശേഷം ഫോട്ടോ എടുക്കുന്നതിനിടെ മുന്‍ പ്രസിഡന്റ് തന്റെ ശരീരത്തില്‍ കയറിപിടിച്ചെന്നും മോശമായ രീതിയിലുള്ള പെരുമാറ്റം മിനിറ്റുകളോളം തുടര്‍ന്നു എന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി.

Top