വെന്തുരുകി ഫ്രാന്‍സ്; 4000 സ്‌കൂളുകള്‍ അടച്ചു, മിക്ക ഇടങ്ങളിലും റെഡ് അലേര്‍ട്ട്

പാരീസ്: കഠിനമായ ചൂടില്‍ ചുട്ടുപൊള്ളി ഫ്രാന്‍സ്. 45 ഡിഗ്രി സെല്‍ഷ്യസ് ആണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായി രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഉഷ്ണ തരംഗത്തെ തുടര്‍ന്ന് 4000 സ്‌കൂളുകളാണ് അടച്ചത്.

ഫ്രാന്‍സില്‍ റെക്കോഡ് ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ മിക്ക ഇടങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടുമുണ്ട്.

2003ലാണ് ഫ്രാന്‍സില്‍ കനത്ത ചൂട് ഇതിന് മുമ്പ് രേഖപ്പെടുത്തിയത്. അന്ന് 14,000 ത്തോളം ആളുകളാണ് മരിച്ചത്. കനത്ത ചൂട് കാരണം ഫ്രാന്‍സില്‍ നിരവധി താല്‍ക്കാലിക വാട്ടര്‍ ഫൗണ്ടയിനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുകയാണ്. നീന്തല്‍ക്കുളങ്ങള്‍ രാത്രി ഏറെ വൈകിയും ജനങ്ങള്‍ക്കായി തുറന്ന് കൊടിത്തിരിക്കുകയാണ്.

Top