ഫ്രാന്‍സില്‍ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചു

threatening note

പാരിസ്: ഫ്രാന്‍സിലെ സ്ട്രാസ്‌ബോര്‍ഗില്‍ നഗരത്തിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ കുറഞ്ഞത് മൂന്നുപേര്‍ക്കെങ്കിലും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ടാവാമെന്ന് റിപ്പോര്‍ട്ട്. പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച പ്രാദേശികസമയം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇരുപത്തൊമ്പതുകാരനായ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടുന്നതിന്റെ ഭാഗമായി പ്രദേശത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

Top