ഡബ്ല്യു.എച്ച്.ഒ; ടെഡ്രോസിന് രണ്ടാമൂഴം നൽകാൻ യൂറോപ്പ്, തുണക്കാതെ മാതൃരാജ്യം !

ജനീവ: ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായി രണ്ടാം തവണയും, തങ്ങളും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ നാമനിര്‍ദ്ദേശം ചെയ്തതായി ജര്‍മ്മനിയും ഫ്രാന്‍സും. അതേസമയം സ്വന്തം രാജ്യമായ എത്യോപ്യ പിന്തുണച്ചിട്ടില്ല. ഇങ്ങനെ വരുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്.

മഹാമാരിയുടെ കാലത്താണ് ടെഡ്രോസ് ശ്രദ്ധാകേന്ദ്രമായത്. 2022 മെയില്‍ ആണ് അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിക്കുക.

നേരത്തെ, നൊബേല്‍ സമ്മാന ജേതാവായ പ്രധാനമന്ത്രി ആബി അഹമ്മദിനെ ടെഡ്രോസ് വിമര്‍ശിച്ചിരുന്നു. തന്റെ സ്വന്തം പ്രദേശമായ ടിഗ്രേയിലെ കൊലപാതകങ്ങളും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

ടെഡ്രോസ് മുമ്പ് ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടിലെ ഒരു ഉന്നത നേതാവായിരുന്നു. മുമ്പ് ഗവ.ലെ കൂട്ടുകക്ഷിയായിരുന്ന ഇവരെ ഇപ്പോള്‍ എത്യോപ്യന്‍ സര്‍ക്കാര്‍ ഒരു ഭീകരവാദ ഗ്രൂപ്പായാണ് കൂട്ടുന്നത്. എന്നാല്‍ പക്ഷം പിടിക്കാന്‍ ഇല്ലെന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ടെഡ്രോസ് പ്രതികരിച്ചു.

സ്ഥാനാര്‍ഥികളുടെ മുഴുവന്‍ പട്ടികയും നിലവില്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡബ്ല്യു.എച്ച്.ഒ വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുണ്ട്. ഇത് നവംബറിലേക്ക് ആകും. എന്നാല്‍ ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് എതിരാളികള്‍ ഇല്ലെന്ന് അഭിപ്രായപ്പെട്ടു. അയല്‍ രാജ്യമായ കെനിയ ടെഡ്രോസിനൊപ്പമാണുള്ളത്. ഫ്രാന്‍സിനും ജര്‍മ്മനിക്കും പുറമെ 15 യൂറോപ്യന്‍ രാജ്യങ്ങളാണ് പിന്തുണച്ചത് എന്നാണ് സൂചന.

Top