ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്ക്കെ​തിരെ പ്ര​തി​ഷേ​ധം; ഫ്രാ​ന്‍​സി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത

പാരീസ് : ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

ഇന്ധനനികുതി വര്‍ധിപ്പിച്ചുള്ള ഫ്രഞ്ച് സര്‍ക്കാറിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ശക്തമായത്.

നികുതി വര്‍ധനവ് ജീവിത ചെലവ് വര്‍ധിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അതേസമയം സമരം സമാധാനപരമാക്കി ചര്‍ച്ചയ്ക്കു വരാന്‍ സര്‍ക്കാര്‍ വക്താവ് പ്രതിഷേധക്കാരോട് അഭ്യര്‍ഥിച്ചു.

സെന്‍ട്രല്‍ പാരീസില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീവച്ചു.

പ്രക്ഷോഭത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പോലീസ് വെളിപ്പെടുത്തിയ ഔദ്യോഗിക കണക്ക് പ്രകാരം 288ആണ്. മൂന്നാഴ്ച മുന്‍പാണ് ഇവിടെ ഇന്ധന വിലവര്‍ധനവിനെതിരെ വന്‍ പ്രക്ഷോഭം ആരംഭിച്ചത്.

Top