France Beats Germany to Reach Euro 2016 Final

ലിയോണ: യൂറോ കപ്പ് ഫൈനലില്‍ ഫ്രാന്‍സ് പ്രവേശിച്ചു. ജര്‍മ്മനിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗലിനെ ഫൈനലില്‍ നേരിടാന്‍ യോഗ്യത നേടിയത്.

അന്റോണിയോ ഗ്രീസ്മാന്റെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിനെ ഫൈനലില്‍ എത്താന്‍ സഹായിച്ചത്. ജര്‍മനിയ്ക്ക് പ്രതിരോധത്തിലെ പിഴവുകളാണ് വിനയായത്.

ടൂര്‍ണമെന്റില്‍ ആറു ഗോളുകള്‍ നേടിയ ഗ്രിസ്മാന്‍ ഒരു യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി. ഒമ്പത് ഗോളുകള്‍ നേടിയ പ്ലാറ്റിനി മാത്രമാണ് ഗ്രിസ്മാന് മുന്നിലുള്ളത്.

Top