ഫ്രാന്‍സ്- ഓസ്ട്രേലിയ മത്സരം അവസാന മിനിറ്റിലേക്ക് ; ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്നില്‍

france-aus

മോസ്‌കോ: ഫ്രാന്‍സ് ഓസ്ട്രേലിയ ലോകകപ്പ് മത്സരത്തില്‍ ആദ്യ പകുതിയില്‍ സമനിലയിലായിരുന്ന ഇരു ടീമുകളും അടുത്ത നാലു മിനിറ്റിനുള്ളില്‍ രണ്ട് പെനാല്‍റ്റിയിലൂടെ ഓരോരോ ഗോള്‍ വീതം നേടി. മത്സരം അവസാനത്തോടുക്കുമ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്നിലാണ്.പോഗ്ബയുടെ ഗോളിലാണ് ഫ്രാന്‍സ് മുന്നിലെത്തിയത്‌.

ആദ്യ പകുതിക്ക് ശേഷം 58-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ഗ്രീസ്മാനിലൂടെ ഫ്രാന്‍സാണ് ആദ്യം സ്‌കോര്‍ ചെയ്തത്. തൊട്ടുപിന്നാലെ 62-ാം മിനിറ്റില്‍ ഹാന്‍ഡ്‌ബോളിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി ജെഡിനാക്ക് ഓസ്‌ട്രേലിയയെ ഒപ്പമെത്തിച്ചു.

ലോകകപ്പ് ചരിത്രത്തില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ആദ്യ പെനാല്‍റ്റി സ്വന്തമാക്കി ഫ്രാന്‍സ്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് റഫറി വിളിക്കാതിരുന്ന പെനാല്‍റ്റി വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്.

ഓസ്‌ട്രേലിയന്‍ താരം റിസ്ഡന്‍ ഫ്രാന്‍സ് താരം ഗ്രീസ്മാനെ ഫൗള്‍ ചെയ്തതിനു ആണ് പെനാല്‍റ്റി വിളിച്ചത്. റഫറി പെനാല്‍റ്റി വിളിച്ചില്ലെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം റഫറിയുടെ രക്ഷക്ക് എത്തുകയായിരുന്നു.

പെനാല്‍റ്റി ഗോളാക്കി ഗ്രീസ്മാന്‍ ഫ്രാന്‍സിനെ മുന്‍പില്‍ എത്തിച്ചെങ്കിലും അധികം താമസിയാതെ ഉംറ്റിറ്റി കൈകൊണ്ട് പന്ത് തൊട്ടതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി ജെഡിനാക്ക് ഓസ്ട്രേലിയക്ക് സമനില നേടി കൊടുത്തു. ഈ ലോകകപ്പ് മുതലാണ് ലോകകപ്പില്‍ വാര്‍ സംവിധാനം നിലവില്‍ വന്നത്.

Top