ഫ്രാന്‍സും ,ഇംഗ്ലണ്ടും ഇന്ന് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു

ദോഹ: ലോകകപ്പിലെ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സും മികച്ച ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. രാത്രി 8.30-ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സിന് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടാണ് എതിരാളികള്‍.

കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് എതിരാളികള്‍ ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗല്‍. രാത്രി 12.30-നാണ് ഇംഗ്ലണ്ട്-സെനഗള്‍ പോരാട്ടം. ഈ മത്സരങ്ങള്‍ ജയിക്കുന്ന ടീമുകള്‍ ഡിസംബര്‍ പത്തിനു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

Top