France 5-2 Iceland: Euro 2016 quarter-final

പാരിസ്: യുറോകപ്പില്‍ നെതര്‍ലന്‍ഡ് ഇംഗ്ലണ്ടും ഉള്‍പ്പെടെയുള്ള വമ്പന്മാരുടെ വഴിമുടക്കിയ ഐസ്‌ലാന്‍ഡ് ആതിഥേയരായ ഫ്രാന്‍സിനു മുന്നില്‍ മുട്ടുമടക്കി.

ക്വാര്‍ട്ടര്‍ഫൈനലിലെ അവസാന മത്സരത്തിലാണ് ഐസ്‌ലാന്‍ഡിനെ 5-2 ന് തകര്‍ത്ത് ഫ്രാന്‍സ് സെമിഫൈനലേക്ക് കടന്നത്. ഇനി തീപാറും പോരാട്ടത്തിനാണ് യുറോകപ്പ് വേദി സാക്ഷ്യം വഹിക്കുക.

സെമിയില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ ഫ്രാന്‍സ് നേരിടും.മത്സരത്തിന്റെ ആദ്യ പകുതിയല്‍ 4 ഗോള്‍ നേടിയ ഫ്രാന്‍സ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി.

ഒലിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ (12, 59മിനിറ്റ്), പോള്‍പൊഗ്ബ (20), ദിമിത്രി പായെറ്റ് (43), അന്‍േറാണി ഗ്രീസ്മാന്‍ (45) എന്നിവര്‍ ആതിഥേയര്‍ക്കായി വലകുലുക്കി.

കോള്‍ബെന്‍ സിഗ്‌തോര്‍സണും ബികിര്‍ ബര്‍നാന്‍സണും രണ്ടാം പകുതിയില്‍ ഐസ്‌ലാന്‍ഡിന്റെ ആദ്യ ഗോള്‍ നേടി കൊടുത്തു. ഒന്നാം സെമിയില്‍ പോര്‍ചുഗല്‍ വെയില്‍സിനെ നേരിടും.

https://youtu.be/tCuMrJm-2hw

Top