ഫാ. ടോം ഉഴുന്നാലില്‍ ഇന്നു വൈകുന്നേരം ബംഗളൂരുവിലേക്കു മടങ്ങും

കൊച്ചി: ഭീകരരില്‍ നിന്ന് മോചിതനായി ജന്മനാട്ടിലെത്തിയ ഫാ. ടോം ഉഴുന്നാലില്‍ ഇന്നു ബംഗളൂരുവിലേക്കു മടങ്ങും.

കൊല്ലത്തും തൃശൂരിലും വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷമാവും മടക്കം. ഇന്ന് രാവിലെ ഏഴിനു കൊല്ലം തോപ്പ് പള്ളിയില്‍ ഫാ. ഉഴുന്നാലില്‍ കൃതജ്ഞതാദിവ്യബലി അര്‍പ്പിച്ചു.

വൈകുന്നേരം നാലിനു തൃശൂര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചിനു മണ്ണുത്തി ഡോണ്‍ബോസ്‌കോ ഭവനില്‍ കൃതജ്ഞതാപ്രാര്‍ഥനകള്‍ക്കു ശേഷം രാത്രിയില്‍ കൊച്ചിയില്‍ നിന്നു വിമാനമാര്‍ഗം ബംഗളൂരുവിലേക്കു മടങ്ങും.

വ്യാഴാഴ്ച കോളാറിലുള്ള ഡോണ്‍ബോസ്‌കോ ഹൗസില്‍ കൃതജ്ഞതാ ദിവ്യബലി അര്‍പ്പിക്കുന്നുണ്ട്.

Top