ഫാ.തോമസും, സിസ്റ്റർ സെഫിയും ജയിലിൽ ക്വാറൻന്റീൻ ബ്ലോക്കിൽ

തിരുവനന്തപുരം ; സിസ്റ്റർ അഭയ കേസിൽ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂർ പൂജപ്പുര സെൻട്രൽ ജയിലിലെ 4334 ആം നമ്പർ തടവുകാരൻ. അട്ടക്കുളങ്ങര വനിതാ ജയിലിലെ 15–ാം നമ്പർ ത‍ടവുകാരിയാണു സിസ്റ്റർ സെഫി. ഫാ. കോട്ടൂർ ക്വാറന്റീൻ ബ്ലോക്കിൽ ഒറ്റയ്ക്കാണ്. സിസ്റ്റർ സെ‍ഫിക്കൊപ്പം 5 പ്രതികളുണ്ട്. ജയിലിൽ സിസ്റ്റർ സെഫി ഭക്ഷണം കഴിക്കാൻ തയാറായിരുന്നില്ല.

ചൊവ്വാഴ്ച രാത്രി മുഴുവൻ പ്രാർഥനയിലായിരുന്നു.കഴിഞ്ഞ ദിവസം ഇരുവരുടെയും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവാണെന്നു തെളിഞ്ഞെങ്കിലും മറ്റു ജില്ലയിൽ നിന്നു വന്നതിനാൽ ഇരുവർക്കും പതിനാലു ദിവസത്തെ ക്വാറന്റീൻ നിർദേശിച്ചിട്ടുണ്ട്.

Top