അമല മെഡിക്കൽ കോളജ് സ്ഥാപകനും പത്മഭൂഷൺ ജേതാവുമായ ഫാ. ഗബ്രിയേൽ ചിറമ്മൽ അന്തരിച്ചു

തൃശൂർ: പത്മഭൂഷൺ ജേതാവും അമല മെഡിക്കൽ കോളജ് സ്ഥാപകനുമായ ഫാ. ഗബ്രിയേൽ ചിറമ്മൽ (103) അന്തരിച്ചു.

വൈകുന്നേരം ഏഴുമണിയോടെ അമല ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലാണു മരണം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഉൾപ്പെടെ പത്തോളം സ്ഥാപനങ്ങൾക്കു തുടക്കമിട്ട വൈദികനാണ് ഫാ. ഗബ്രിയേൽ ചിറമ്മൽ.

പ്രശസ്ത ജന്തുശാസ്ത്രജ്ഞൻ കൂടിയായിരുന്ന ഫാ. ഗബ്രിയേൽ ചിറമ്മൽ സേക്രഡ് ഹാർട്ട് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായിരുന്നപ്പോൾ കണ്ടുപിടിച്ച ‘കപ്പൽ തുരക്കുന്ന പുഴു’വിന് ‘ബാങ്കിയ ഗബ്രിയേലി’ എന്നാണു പേരു നൽകിയത്.

തേവര സേക്രഡ് ഹാർട്ട് കോളജിലെ ചിലന്തി ഗവേഷണ വിഭാഗം കണ്ടെത്തിയ തലയ്ക്കുചുറ്റും കാഴ്ചയും പല നിറങ്ങളുടെ ഭംഗിയുമുള്ള ചിലന്തിക്കും ഫാ. ഗബ്രിയേലിനോടുള്ള ആദരസൂചകമായി ‘സ്റ്റെനിയലുറിയസ് ഗബ്രിയേലി’ എന്നാണ് പേരു നൽകിയത്.

Top