ഒക്ടോബറില്‍ രാജ്യത്തെ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത് 3,800 കോടി രൂപ

ന്യൂഡല്‍ഹി: ഒക്ടോബറില്‍ രാജ്യത്തെ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത് 3,800 കോടി രൂപ. ഡെപ്പോസിറ്ററികളില്‍നിന്ന് ലഭിക്കുന്ന ഡാറ്റ പ്രകാരം 3,769.56 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്.

ഡെറ്റിലാകട്ടെ 58.4 കോടി രൂപയും ഇവര്‍ നിക്ഷേപം നടത്തി. ഇതുപ്രകാരം ഈമാസം വെള്ളിയാഴ്ചവരെ 3,827.9 കോടി രൂപയാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ മൊത്തം നിക്ഷേപം.തുടര്‍ച്ചയായി ഇത് രണ്ടാമത്തെ മാസമാണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ കാര്യമായ നിക്ഷേപം നടത്തുന്നത്.

സെപ്റ്റംബറില്‍ ഓഹരിയിലും ഡെറ്റിലുമായി 6,557.8 കോടി രൂപയാണ് ഇവര്‍ നിക്ഷേപം നടത്തിയത്. ജൂലായിലും ഓഗസ്റ്റിലും വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ച് വിപണിയില്‍നിന്ന് ഇവര്‍ പിന്‍വാങ്ങുകയായിരുന്നു.

Top